55 വില്ലേജ് ഓഫീസുകൂടി സ്‌മാർട്ടാക്കും: മന്ത്രി കെ രാജൻ

നിർമാണം പൂർത്തീകരിച്ച മാവേലിക്കര താലൂക്ക് ഓഫീസ് കെട്ടിട സമുച്ചയം മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ജില്ലയിലെ 55 വില്ലേജ് ഓഫീസ് സ്‌മാർട്ടാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി കെ രാജൻ പറഞ്ഞു. നിർമാണം പൂർത്തീകരിച്ച് മാവേലിക്കര താലൂക്ക് ഓഫീസ് ഓൺലൈനായി ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപുലമായ സൗകര്യങ്ങളാണ് മാവേലിക്കര താലൂക്ക് ഓഫീസിൽ ഒരുക്കിയിരിക്കുന്നത്. ലൈബ്രറി അടക്കമുള്ള സൗകര്യങ്ങളുണ്ട്. കേരളത്തിൽ 4,56,000ൽ അധികം കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.











0 comments