50 ഗാർഹിക ഗ്യാസ് സിലിണ്ടർ പിടിച്ചെടുത്തു

വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ
കായംകുളം
അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ഗാർഗിക ഉപയോഗത്തിനുള്ള 50 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. എരുവ സ്വദേശി സുരേഷിന്റെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്. ഹോട്ടലിലേക്കുള്ള സിലിണ്ടറുകളില്‍ നിറച്ച് വിൽക്കാന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളെന്ന് പൊലീസ് കണ്ടെത്തി. പരിശോധനയിൽ വീടിന്റെ അടുക്കളയോട് ചേർന്നായിരുന്നു സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നത്. ഗ്യാസ് നിറയ്-ക്കാനുള്ള പൈപ്പുകളും പൊലീസ് പിടിച്ചെടുത്തു. സിലിണ്ടറുകൾ എല്ലാം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഗ്യാസ് വിതരണ ഏജൻസിയിലെ ഡ്രൈവറും സിലിണ്ടര്‍ വീടുകളിൽ കൊടുക്കുന്നതും സുരേഷായിരുന്നു.









0 comments