ad
Deshabhimani

ആറാട്ടുപുഴ വേലായുധപ്പണിക്കർ 
152–-ാം രക്തസാക്ഷിത്വ വാർഷികദിനാചരണം

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ രക്തസാക്ഷിത്വ വാർഷികദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമയിൽ നടന്ന പുഷ-്പാർച്ചന
വെബ് ഡെസ്ക്

Published on Jan 04, 2026, 12:18 AM | 1 min read

കാർത്തികപ്പള്ളി

നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 152–-ാം രക്തസാക്ഷിത്വ വാർഷികദിനം ആറാട്ടുപുഴ കല്ലിശ്ശേരി തറവാട്‌ സംരക്ഷണ സമിതിയും ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക സമിതിയും ചേർന്ന്‌ മംഗലം ജ്ഞാനേശ്വരം ക്ഷേത്ര മൈതാനിയിൽ നടത്തി. വേലായുധപ്പണിക്കരുടെ പ്രതിമയിൽ പുഷ്‌പാർച്ചനയും നടന്നു. എസ് പി എൽ സുരേഷ്, മോനിഷ് ആറാട്ടുപുഴ, അശോകൻ രാമാനുജൻ, ജ്ഞാനേശ്വരം ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ രാമചന്ദ്രൻ, പ്രൊഫ.സി എം ലോഹിതൻ എന്നിവർ സംസാരിച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക് ഉചിതമായ ഒരു സ്‌മാരകം നിർമിച്ച സ്മാരകസമിതി പ്രവർത്തകരെ കല്ലിശ്ശേരി തറവാട്ടു സംരക്ഷണസമിതി ആദരിച്ചു. വാസുദേവൻ നാണുചാന്നാർ എഴുതിയ ആറാട്ടുപുഴ വേലായുധപ്പണിക്കർ ജീവചരിത്രം തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി പ്രകാശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home