ad
Deshabhimani

പച്ചക്കറികൃഷിയിൽ നൂറുമേനി വിളവ്

vegitable faming

കായംകുളം ഗവ. വനിതാ പോളിടെക്‌നിക് കോളേജ് നാഷണൽ സർവീസ് സ്‌കീമിന്റെയും കൃഷിഭവന്റെയും 
ആഭിമുഖ്യത്തിൽ നടന്ന പച്ചക്കറികൃഷി വിളവെടുപ്പ്

വെബ് ഡെസ്ക്

Published on Apr 21, 2026, 12:08 AM | 1 min read

കായംകുളം ​

ഗവ. വനിതാ പോളിടെക്‌നിക് കോളേജ് നാഷണൽ സർവീസ് സ്‌കീമും കായംകുളം കൃഷിഭവനും ഇറക്കിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടന്നു. സ്‌നോവൈറ്റ് ഇനത്തിൽപ്പെട്ട കുക്കുംബർ, വഴുതന തക്കാളി, പച്ചമുളക്, അകത്ത് ചുവപ്പും മഞ്ഞയും നിറത്തിലുള്ള തണ്ണിമത്തൻ ഇനങ്ങൾ, കണിവെള്ളരി, കണിമത്തൻ എന്നിവയാണ്‌ ജൈവരീതിയിൽ കൃഷിചെയ്‌തത്‌. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ എസ് ജയറാം, കൃഷി അസി. ഡയറക്‌ടർ എൻ എസ് മഞ്‌ജുഷ, കൃഷി ഫീൽഡ് ഓഫീസർ ജെ ഉഷ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ കിരൺ, സീനിയർ സൂപ്രണ്ട് മായ ഗോപിനാഥ്, സിയാദ്, ദീപ, കൃഷി അസിസ്‌റ്റന്റ് ശുഭലക്ഷ്‌മി, ഫീൽഡ് അസിസ്‌റ്റന്റ് ബി ഗിരിജ, എൽ ദീപ്തി, എൻഎസ്എസ് വളന്റിയേഴ്‌സ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home