ad
Deshabhimani

ആവേശപൂർവം വരവേറ്റ്‌ ആര്യാട്‌

Local election campaign

വളവനാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി പി ഡി ശ്രീദേവി പ്രചാരണത്തിനിടയിൽ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം

avatar
കെ എസ്‌ ലാലിച്ചൻ

Published on Nov 29, 2025, 12:12 AM | 1 min read

മാരാരിക്കുളം

വികസന പ്രവർത്തനങ്ങൾക്ക്‌ അംഗീകാരമായി ആര്യാട്‌ ബ്ലോക്ക് പഞ്ചായത്തിലെങ്ങും എൽഡിഎഫ് സ്ഥാനാർഥികൾക്ക്‌ ആവേശകരമായ സ്വീകരണം. ബ്ലോക്കിനൊപ്പം ജില്ലാ,-- ഗ്രാമ പഞ്ചായത്തുകളും നടപ്പാക്കിയ പദ്ധതികളുടെ ഗുണഫലം നേരിട്ടറിഞ്ഞ ജനങ്ങൾ ഏറെ പ്രതീക്ഷയിലാണ്‌. എൽഡിഎഫ് സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളും ഇടപെടലുകളും ചർച്ചയാക്കിയാണ് സ്ഥാനാർഥികൾ വോട്ടുതേടുന്നത്‌. മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്‌, മാരാരിക്കുളം തെക്ക്‌ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌. വിവിധമേഖലകളിൽ ജനങ്ങളോടൊപ്പം നിൽക്കുന്നവരെയാണ് എൽഡിഎഫ് സ്ഥാനാർഥികളാക്കിയത്. എൽഡിഎഫ്– 11, യുഡിഎഫ്– രണ്ട്‌ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ഭരണസമിതിയിലെ കക്ഷിനില. ഈ രണ്ട്‌ വാർഡുകൂടി പിടിച്ചെടുക്കാനാണ്‌ ഇത്തവണ എൽഡിഎഫ്‌ പരിശ്രമം. ചെട്ടികാട് മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയ്ക്കായി സ്ഥലം ഏറ്റെടുക്കാനും കെട്ടിടനിർമാണത്തിനും ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി മുൻകൈയെടുത്തു. ബ്ലോക്ക് ഫണ്ടിൽനിന്ന് ആശുപത്രിയിൽ മരുന്നുവാങ്ങി നൽകുന്നു. ലാബ് ടെക്‌നീഷ്യൻ, ഇസിജി ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത്‌ നിയമിച്ച്‌ വേതനം നൽകുന്നു. മുഹമ്മ സിഎച്ച്സി സായാഹ്ന ഒപിയിലേക്ക് ഡോക്ടറെയും ലാബ്, ഇസിജി ടെക്‌നീഷ്യൻമാരേയും സ്റ്റാഫ് നഴ്സിനെയും നിയമിച്ചു. 42 ടെസ്റ്റുകൾക്ക് മികച്ച റിസൾട്ട്‌ ലഭിക്കും വിധം ലബോറട്ടറി ഹബ്ബ് നിർമിച്ചു. ആറുലക്ഷം രൂപ ചെലവിൽ ആർ ഒ പ്ലാന്റ്‌ നിർമിച്ചു. 40 ലക്ഷം ചെലവിൽ പുതിയ ആശുപത്രി ബ്ലോക്കിന്റെ നിർമാണം തുടങ്ങി. കോവിഡ് കാലത്ത് 1440 കിടക്കകളോടുകൂടിയ സിഎഫ്എൽടിസി ഒരുക്കി ശ്രദ്ധ നേടി. ജില്ലാ പഞ്ചായത്തുമായി ചേർന്ന് കനായിങ് കയാക്കിങ് ബോട്ടുകൾ വാങ്ങി. വിദ്യാർഥികൾക്ക് പരിശീലനവും നൽകി. മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ 38 ലക്ഷം രൂപ വിനിയോഗിച്ച് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home