ad
Deshabhimani

അരീപ്പറന്പിൽ തെരുവ്‌ കീഴടക്കി 
നായക്കൂട്ടം

street dog

അരീപ്പറമ്പിൽ റോഡുവക്കത്ത്‌ തമ്പടിച്ച നായക്കൂട്ടം

വെബ് ഡെസ്ക്

Published on Jul 09, 2026, 02:08 AM | 1 min read

ചേർത്തല

ചേർത്തല തെക്ക്‌ പഞ്ചായത്തിലെ പ്രധാനകേന്ദ്രമായ അരീപ്പറന്പിൽ തെരുവുനായ ശല്യം രൂക്ഷം. അന്പതോളം നായ്‌ക്കളാണ്‌ അരീപ്പറന്പ്‌ ഷാപ്പുകവലയ്‌ക്കും സുകൃതം കൺവൻഷൻ സെന്ററിനും ഇടയിൽ കേന്ദ്രീകരിക്കുന്നത്‌. ചേർത്തല തെക്ക്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പരിസരവും നായയുടെ താവളമായി. ​അരീപ്പറന്പ്‌ ജങ്‌ഷന്‌ സമീപം കൂട്ടത്തോടെ തന്പടിക്കുന്ന നായകൾ രാത്രി ആക്രമണകാരികളാകുന്നതായി നാട്ടുകാർ പറഞ്ഞു. കാർ ഉൾപ്പെടെ വാഹനങ്ങൾക്ക്‌ പിന്നാലെ കൂട്ടമായി ഉഗ്രശബ്‌ദത്തിൽ കുരച്ച്‌ ഓടുന്നത്‌ പതിവായി. ഡ്രൈവർമാർ ഭയപ്പെട്ടാണ്‌ അരീപ്പറന്പ്‌ കടക്കുന്നത്‌. അനുദിനം നായയുടെ എണ്ണം വർധിക്കുകയാണ്‌. മറ്റിടങ്ങളിൽനിന്ന്‌ പിടികൂടി എബിസി കേന്ദ്രത്തിൽ വന്ധ്യംകരണശേഷം അരീപ്പറന്പിൽ ഇറക്കിവിടുന്നതാണ്‌ അനുദിനം എണ്ണം വർധിക്കാൻ കാരണമെന്ന ആക്ഷേപമുണ്ട്‌. വിദ്യാർഥികൾ ഭയത്തോടെയാണ്‌ സ്‌കൂളിലേക്ക്‌ എത്തുന്നതും തിരിച്ചുപോകുന്നതും. നായശല്യം ഒഴിവാക്കാൻ പഞ്ചായത്ത്‌ നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home