സൂംബക്കെന്താ കുഴപ്പം... കാണുന്ന കണ്ണുകൾക്കാണ് കുഴപ്പം...

ബാലസംഘത്തിന്റെ നേതൃത്വത്തിൽ അമ്പലമേട്ടിൽ സംഘടിപ്പിച്ച സൂംബാ ഡാൻസ്
അമ്പലമേട്
‘മതഭ്രാന്തിന് സ്ഥാനമില്ല, ഇനിയും കളിക്കും ചിരിക്കും’ എന്ന മുദ്രാവാക്യം ഉയർത്തി ബാലസംഘം സംഘടിപ്പിക്കുന്ന സൂംബാ ഡാൻസിന്റെ ജില്ലാ ഉദ്ഘാടനം അമ്പലമേട് നടന്നു. ജില്ലാ കൺവീനർ എൻ കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിസ്മയ് വാസ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഭഗത് രാജീവൻ, കല്യാണി ബിനോയ്, പ്രഭ ബിനോയ്, എൻ ജി സുജിത്കുമാർ എന്നിവർ സംസാരിച്ചു. വരുംദിവസങ്ങളിൽ ഏരിയ –-വില്ലേജ് കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കും.









0 comments