"യുവത പറയുന്നു' മാറുന്ന ലോകവും കേരളവും

പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി എറണാകുളം ടി കെ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച 'യുവത പറയുന്നു' പരിപാടിയിൽനിന്ന്
കൊച്ചി
പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി കെ കള്‍ച്ചറല്‍ സെന്ററില്‍ "യുവത പറയുന്നു' പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മാറ്റങ്ങള്‍, പുത്തന്‍ ആശയങ്ങള്‍, മാറുന്ന ലോകവും കേരളവും എന്നിവ അവതരിപ്പിച്ചു. അഡ്വ. വി കെ പ്രസാദ് മോഡറേറ്ററായി.
സാഹിത്യകാരന്മാരായ സുസ്‌മേഷ് ചന്ദ്രോത്ത്, വിനോദ് കൃഷ്ണ, മാധ്യമപ്രവർത്തകൻ ശ്രീജിത് ദിവാകരൻ, അധ്യാപിക ഡോ. സി ആര്‍ ലിഷ, ഡോ. കെ ലതിക എന്നിവർ പാനലിസ്റ്റുകളായി.
കുസാറ്റ് സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ ഋതുപർണ, കുസാറ്റ് പൂർവവിദ്യാർഥി പി നന്ദഗോപാല്‍, അധ്യാപിക അഞ്ജലി വര്‍ഗീസ്, വിദ്യാർഥികളായ മാളവികാ ജയൻ, പി അഥീന, സി പി തേജലഷ്മി, ആരതി ദേവദാസ്, ഹാഫിസ് നൗഷാദ്, റിഹാൻ സാഹു എന്നിവർ പങ്കെടുത്തു. വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സഹീർ അലി എന്നിവർ സംസാരിച്ചു.










0 comments