ad
Deshabhimani

മട്ടാഞ്ചേരി ഉപജില്ലാ ഗുസ്തി

പനയപ്പള്ളി എംഎംഒവിഎച്ച്എസ്എസും 
പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസും ജേതാക്കള്‍

Wrestling match

മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ ഗുസ്തി മത്സരത്തില്‍നിന്ന്

വെബ് ഡെസ്ക്

Published on Sep 04, 2026, 02:21 AM | 2 min read

മട്ടാഞ്ചേരി


കൊച്ചിൻ ജിംനേഷ്യം മൈതാനത്ത് നടന്ന വിദ്യാഭ്യാസ ഉപജില്ലാ ഗുസ്തി മത്സരത്തിൽ പനയപ്പള്ളി എംഎംഒവിഎച്ച്എസ്എസും പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസും ജേതാക്കളായി. അണ്ടർ 19ൽ പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ ഒന്നും ഫോർട്ട്‌ കൊച്ചി സാന്താക്രൂസ് സ്കൂൾ രണ്ടും മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയ മൂന്നും സ്ഥാനക്കാരായി.


അണ്ടർ 17ൽ പനയപ്പള്ളി എംഎംഒവിഎച്ച്എസ് സ്കൂളിനാണ് ഒന്നാംസ്ഥാനം. ഫോർട്ട്‌ കൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂൾ രണ്ടും ശ്രീ ഗുജറാത്തി വിദ്യാലയ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അണ്ടർ 14ൽ മട്ടാഞ്ചേരി ടിഡി ഹൈസ്കൂൾ, എംഎംഒവിഎച്ച്എസ് സ്കൂൾ, സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂൾ എന്നീ വിദ്യാലയങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം വി എസ് ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾസ് സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി മനു ജോസഫ് അധ്യക്ഷനായി. എം എം സലീം, എം ആർ രജീഷ്, സിബു ചാർളി, ലിയോ സേവ്യർ, ടി എ ഫാരിസ് എന്നിവർ സംസാരിച്ചു.


ബോക്സിങ് മത്സരത്തിൽ പള്ളുരുത്തി എസ്ഡിപിവൈ സ്കൂളും സെന്റ് സെബാസ്റ്റ്യൻസ് സ്കൂളും ചാമ്പ്യൻമാർ. അണ്ടർ 19 ആൺകുട്ടികളിൽ പള്ളുരുത്തി എസ്ഡിപിവൈ സ്കൂൾ ഒന്നും കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂൾ രണ്ടും പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 17 ആൺകുട്ടികളിൽ സെന്റ്‌ സെബാസ്റ്റ്യൻസ് സ്കൂൾ ഒന്നാംസ്ഥാനം നേടി. എസ്ഡിപിവൈ സ്കൂളിനാണ് രണ്ടാംസ്ഥാനം. ഫോർട്ട്‌ കൊച്ചി സെൻട്രൽ കൽവത്തി സ്കൂൾ മൂന്നാംസ്ഥാനക്കാരായി. പെൺകുട്ടികളിൽ സെന്റ്‌ സെബാസ്റ്റ്യൻസ് സ്കൂൾ, സെന്റ്‌ പീറ്റേഴ്സ് സ്കൂൾ, തോപ്പുംപടി ഔവർ ലേഡീസ് കോൺവന്റ്‌ സ്കൂൾ എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.


ജില്ലാ വെയിറ്റ് ലിഫ്റ്റിങ്‌ അസോസിയേഷൻ സെക്രട്ടറി എം ആർ രജീഷ് അധ്യക്ഷനായി. സംസ്ഥാന അമേച്വർ ബോക്സിങ്‌ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ്‌ എം എം സലീം, സ്കൂൾസ് സ്പോർട്സ് ആൻഡ്‌ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി മനു ജോസഫ്, സി ഷൺമുഖരാജ്, ഐ അഷറഫ്, സി എച്ച് അഫ്സൽ, സുമിത് സജീവ് രാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home