ലോകാരോഗ്യദിനം ആഘോഷിച്ചു

ലോകാരോഗ്യ ദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീസുധീന്ദ്ര നഴ്‌സിങ് കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ഥികള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നു
കൊച്ചി
ശ്രീസുധീന്ദ്ര ആശുപത്രി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുമായി ചേർന്ന് ലോകാരോഗ്യദിനാഘോഷം സംഘടിപ്പിച്ചു. ശ്രീസുധീന്ദ്ര കോളേജ് ഓഫ് നഴ്‌സിങ് നാലാംവര്‍ഷ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ്, തെരുവുനാടകം എന്നിവ അവതരിപ്പിച്ചു.
സ്റ്റേഷന്‍ മാസ്റ്റര്‍ ശ്യാം കുമാര്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ അനില്‍ മാത്യു, ചീഫ് ഹെല്‍ത്ത് ഓഫീസര്‍ വിനീത ദേവ്, ആശുപത്രി ചീഫ് നഴ്‌സിങ് ഓഫീസര്‍ എം ജി മണിയമ്മ, വി ഇ ജിബിന്‍, എന്‍ അലന്‍ വില്യം, ആര്‍ വീണ, എസ് വെന്നില എന്നിവര്‍ സംസാരിച്ചു.
എറണാകുളത്തപ്പൻ ആയുർവേദ ഡിസ്പെൻസറി ഡാബറിന്റെ സഹകരണത്തോട ലോക ആരോഗ്യദിനാചരണവും ഔഷധ വിതരണവും സംഘടിപ്പിച്ചു. ദേവസ്വം റവന്യു ഇൻസ്പെക്ടർ സി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. അരുൺ കൈമൾ അധ്യക്ഷനായി.
ഡോ. സി പി ഉണ്ണിക്കൃഷ്ണൻ, ഡോ. കെ എസ് അജിത്കുമാർ, ആശ എം പിള്ള, ഗ്രീഷ്‌മ പ്രമോദ്, ഡോ. കെ എം ഭദ്ര, ഡോ. സി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.










0 comments