Deshabhimani

വീടിനടുത്ത്‌ ജോലി ചെയ്യാം ; ആദ്യപദ്ധതി വർഷാവസാനം കളമശേരിയിൽ

Work Near Home
വെബ് ഡെസ്ക്

Published on Jul 04, 2025, 04:09 AM | 1 min read


കൊച്ചി

ഐടി മേഖലയിലുള്ളവർക്ക് വീടിനടുത്ത നഗരങ്ങളിൽ പ്രവർത്തിക്കാൻ അവസരം നൽകുന്ന വർക് നിയർ ഹോം പദ്ധതി കളമശേരിയിൽ ഒരുങ്ങുന്നു. അസാപ്‌ കളമശേരി കമ്യൂണിറ്റി സ്‌കിൽ പാർക്കിലാണ്‌ 250 പേർക്ക്‌ ജോലി ചെയ്യാൻ സൗകര്യമൊരുങ്ങുന്നത്‌. 1.91 കോടി രൂപ ചെലവുവരുന്ന പദ്ധതി കിഫ്‌ബി അംഗീകാരത്തിന്‌ സമർപ്പിച്ചു.


വർക് നിയർ ഹോം പദ്ധതി സംസ്ഥാനത്തെ പത്തു നഗരങ്ങളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്‌. 13,000 ചതുരശ്രയടിയിലായിരിക്കും സൗകര്യങ്ങളൊരുങ്ങുക. കെ ഡിസ്കിനാണ്‌ (കേരള ഡെവലപ്‌മെന്റ്‌ ആന്‍ഡ് ഇന്നൊവേഷൻ ആന്‍ഡ് സ്‌ട്രാറ്റജിക്‌ കൗൺസിൽ) പദ്ധതി നടത്തിപ്പുചുമതല. ഈ വർഷം അവസാനത്തോടെ ആരംഭിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി കെ ഡിസ്‌ക്‌ അധികൃതർ പറഞ്ഞു.


കൂടുതൽ സ്‌ത്രീകളെ ഐടി മേഖലയിലേക്ക്‌ ആകർഷിക്കാനാണ്‌ കെ ഡിസ്‌ക്‌ ലക്ഷ്യമിടുന്നത്‌. ഓഫീസ്‌ സ്‌പേസ്‌ എടുക്കുന്നവർക്ക്‌ നേരിട്ട്‌ ഉപയോഗിക്കാൻ സാധിക്കുന്ന പ്ലഗ്‌ ആൻഡ്‌ പ്ലേ മാതൃകയിലുള്ള ഓഫീസ്‌ സൗകര്യങ്ങളാണ്‌ അസാപ്‌ സ്‌കിൽ പാർക്കിലുണ്ടാകുക.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home