ad
Deshabhimani

"വർക്ക് നിയർ ഹോം' തുടങ്ങി

work near home
വെബ് ഡെസ്ക്

Published on Nov 01, 2025, 02:45 AM | 1 min read


ആലങ്ങാട്

സ്കില്ലിങ്‌ കളമശേരി യൂത്ത് (സ്കൈ) പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ വർക്ക് നിയർ ഹോം പദ്ധതി തുടങ്ങി. മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമ്യ തോമസ്‌ അധ്യക്ഷയായി. വൈസ്‌ പ്രസിഡന്റ്‌ എം ആർ രാധാകൃഷ്ണൻ സംസാരിച്ചു.


പദ്ധതിയുടെ ഭാഗമായി ശീതീകരിച്ച മുറി, ലാപ്ടോപ്‌, വൈഫൈ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വീടിനടുത്ത് ഒരുകെട്ടിടത്തിൽ ഒരുക്കും. ഗ്രാമീണ മേഖലയിൽ ആദ്യമായി നടപ്പാക്കുന്ന പദ്ധതി അടുത്തഘട്ടം കരുമാല്ലൂർ പഞ്ചായത്തിലെ പട്ടികവർഗ മേഖലയിലെ തൊഴിലാളികൾക്കായും തുടങ്ങും. വനിതകൾക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ തയ്യാറാകുന്നുണ്ട്. മണ്ഡലത്തിലെ ഒറ്റപ്പെട്ടുകിടക്കുന്ന കെട്ടിടങ്ങളും നിലവിലുള്ള സ്കിൽ സെന്ററുകളും ഉപയോഗപ്പെടുത്തി വർക്ക് നിയർ ഹോം സൗകര്യങ്ങൾ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home