പാമ്പാക്കുടയിൽ വർക് നിയർ ഹോം പദ്ധതി

പിറവം
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ വർക് നിയർ ഹോം പദ്ധതി തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 12 വനിതകൾക്ക് ഓഫീസ് അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി അധ്യക്ഷയായി. ശ്രീകാന്ത് നന്ദനൻ, പി എസ് വിജയകുമാരി, ഡോജിൻ ജോൺ, സി ടി ശശി, ജോസ് കുര്യാക്കോസ്, കുഞ്ഞുമോൾ യേശുദാസ് എന്നിവർ സംസാരിച്ചു.









0 comments