ശക്തമായ കാറ്റിൽ കിഴക്കൻമേഖലയിൽ വ്യാപകനാശം

കാറ്റിൽ പൈങ്ങോട്ടൂർ മഞ്ചിപ്പീടിക ആടുകുഴിയിൽ ബേബി ജോസഫിന്റെ വീടിന്റെ മേൽക്കൂര തകർന്നപ്പോൾ

സ്വന്തം ലേഖകൻ
Published on Mar 31, 2026, 12:58 AM | 1 min read
കവളങ്ങാട്
വേനൽ മഴയോടൊപ്പമുണ്ടായ കനത്തകാറ്റിൽ കിഴക്കൻമേഖലയിൽ വ്യാപകനാശം. പൈങ്ങോട്ടൂർ പഞ്ചായത്തിൽ ചാത്തമറ്റം, വടക്കേപുന്നമറ്റം, നെടുവക്കാട്, കടവൂർ, മഞ്ചിപ്പീടിക, ഒറ്റക്കണ്ടം, പൈങ്ങോട്ടൂർ ടൗൺ, പോത്താനിക്കാട് പഞ്ചായത്തിലെ ആനത്തുഴി, വാക്കത്തിപ്പാറ എന്നിവിടങ്ങളിലാണ് തിങ്കൾ വൈകിട്ട് 4.30ഓടെ കാറ്റ് വീശിയത്. റബ്ബർ, തേക്ക്, ആഞ്ഞിലി, കമുക്, കൊക്കോ തുടങ്ങിയവ കടപുഴകി. നൂറുകണക്കിന് വാഴകളും നശിച്ചു. മഞ്ചിപ്പീടിക ആടുകുഴിയിൽ ബേബി ജോസഫിന്റെ വീടിന്റെ മേൽക്കൂര കാറ്റെടുത്തു.
ചാത്തമറ്റം പടിഞ്ഞാറ്റിൽ എൽദോ ബോബന്റെ ഉടമസ്ഥതയിലുള്ള പന്നിഫാം കാറ്റിൽ നിലംപൊത്തി. വെങ്ങല്ലൂർ–ഊന്നുകൽ സംസ്ഥാപാത, കടവൂർ– - കുളപ്പുറം റോഡ്, പൈങ്ങോട്ടൂർ-– മുള്ളരിങ്ങാട് റോഡ് എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിലൈനുകൾ പൊട്ടിയതും തൂണുകൾ ഒടിഞ്ഞും വൈദ്യുതി തടസ്സമുണ്ടാക്കിയിട്ടുണ്ട്.










0 comments