ad
Deshabhimani

കാട്ടാന ആക്രമണത്തിൽ
മുൻ പഞ്ചായത്ത്‌ അംഗത്തിന്‌ പരിക്ക്‌

Wild elephant attack

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ഗോപി ബദറനെ ആശുപത്രിയിൽ എത്തിക്കുന്നു

വെബ് ഡെസ്ക്

Published on Apr 20, 2026, 02:44 AM | 1 min read

കോതമംഗലം


കാട്ടാന ആക്രമണത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് മുൻ അംഗം ഗോപി ബദറന് പരിക്കേറ്റു. തലവച്ചപാറ ഉന്നതിയിലെ കവത്തോടു ഭാഗത്താണ് ആക്രമണമുണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഞായർ രാവിലെ 10ന് ഗോപി ഉൾപ്പെടെ ഏഴംഗ സംഘമാണ് തലവച്ചപാറ ഉന്നതിയിൽനിന്ന് തേൻ ശേഖരിക്കാൻ പോയത്.​


നാല് കിലോമീറ്റർ പിന്നിട്ടെത്തിയ സംഘം വളവ് തിരിഞ്ഞ് കവത്തോട് ഭാഗത്ത് എത്തിയപ്പോൾ ആനക്കൂട്ടത്തിനു മുന്നിൽപ്പെടുകയായിരുന്നു. തുടർന്ന് എല്ലാവരും ചിതറി ഓടി. ആനക്കൂട്ടം മടങ്ങിയശേഷം കരച്ചിൽ കേട്ട ഭാഗത്ത് ഒപ്പമുള്ളവർ വന്നു നോക്കിയപ്പോൾ ഗോപി നിലത്തുവീണ നിലയിലായിരുന്നു.


പരിക്കേറ്റ ഗോപിയെ ജീപ്പിൽ ബ്ലാവനയിലെത്തിച്ച് ജങ്കാറിൽ കയറ്റി മറുകരയിലെത്തിച്ചു. ആദ്യം കോതമംഗലത്തെയും പിന്നീട്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ആനയെ കണ്ടപ്പോൾ തങ്ങൾ ഓടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധു വിജയൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home