ad
Deshabhimani

എൻഡിആർ സ്‌പേസ് വെയർഹൗസിങ് ഹബ്ബ് ഉദ്ഘാടനം ഇന്ന്‌

Were House
വെബ് ഡെസ്ക്

Published on Mar 11, 2026, 12:16 AM | 1 min read

ആലുവ

കേരളത്തിന്റെ വ്യാവസായിക, ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് ഉണർവേകി എൻഡിആർ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് ആലുവ ചുണങ്ങംവേലിയിൽ നിർമിച്ച അത്യാധുനിക വെയർഹൗസിങ് ആൻഡ്‌ ഇൻഡസ്ട്രിയൽ പാർക്കിന്റെ ഒന്നാംഘട്ടമായ ‘എൻഡിആർ സ്‌പേസ് വെയർഹൗസിങ് ഹബ്ബി’ന്റെ ഉദ്‌ഘാടനം ബുധനാഴ്‌ച നടക്കും. പകൽ 11ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.


കീഴ്മാട് ജിടിഎൻ കമ്പനി സ്ഥിതിചെയ്തിരുന്ന 16 ഏക്കറിലാണ് വെയർഹൗസിങ് സംരംഭം. 250 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്ന പദ്ധതിയിൽ സംസ്ഥാനത്തുടനീളം ഏകദേശം രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഗ്രേഡ് -എ വെയർഹൗസിങ്, വ്യാവസായിക ഇടങ്ങൾ എന്നിവയാണ് ഒരുക്കുന്നത്. ഇരുനൂറിധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങളും ഉണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home