ad
Deshabhimani

കുഴൽപൊട്ടൽ പരിഹരിച്ചു ; കുടിവെള്ളവിതരണം 
പുനഃസ്ഥാപിച്ചു

water supply resumed

കലൂർ സ്റ്റേഡിയത്തിനു സമീപം മെട്രോ നിർമാണത്തിനിടെ പൊട്ടിയ ജലവിതരണക്കുഴൽ നന്നാക്കുന്നതിനായി നിർമിച്ച കുഴി നികത്തുന്നു

വെബ് ഡെസ്ക്

Published on Dec 18, 2025, 02:15 AM | 1 min read


കൊച്ചി

കഴിഞ്ഞദിവസം മെട്രോ പൈലിങ്ങിനിടെ വാട്ടർ അതോറിറ്റിയുടെ കുഴൽ പൊട്ടിയതിനെ തുടർന്ന്‌ നിലച്ച നഗരത്തിലെ കുടിവെള്ളവിതരണം ബുധനാഴ്‌ച പുനരാരംഭിച്ചു.


ചൊവ്വ ഉച്ചയോടെ പ്രശ്‌നം പൂർണമായും പരിഹരിക്കുമെന്ന് ജില്ലാ ഭരണകൂടവും വാട്ടർ അതോറിറ്റിയും കെഎംആർഎല്ലും നേരത്തേ അറിയിച്ചെങ്കിലും ബുധനാഴ്‌ചയോടെ മാത്രമാണ്‌ പുനരാരംഭിക്കാനായത്‌. കലൂർ, കറുകപ്പള്ളി, പാലാരിവട്ടം, തമ്മനം, പാടിവട്ടം, ഇടപ്പള്ളി, അഞ്ചുമന, പോണേക്കര, എളമക്കര, ചേരാനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങൾ എന്നിവിടങ്ങളിലായിരുന്നു കുടിവെള്ളം മുടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home