ad
Deshabhimani

പൂർത്തിയായ ജലമെട്രോ ടെർമിനലുകളുടെ ഉദ്ഘാടനം ഉടൻ: മുഖ്യമന്ത്രി

water metro
വെബ് ഡെസ്ക്

Published on Jan 28, 2026, 12:37 AM | 1 min read

വൈപ്പിൻ

മണ്ഡലത്തിലെ പണിപൂർത്തിയാക്കിയ ജലമെട്രോ ടെർമിനലുകളിൽ ഉദ്ഘാടനത്തിനു നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാലിയംതുരുത്ത്, കടമക്കുടി, മുളവുകാട് നോർത്ത് എന്നിവിടങ്ങളിൽ പണി പൂർത്തിയായതായി എംഎൽഎ ചൂണ്ടിക്കാട്ടി.



മുളവുകാട്, പൊന്നാരിമംഗലം, മൂലമ്പിള്ളി, ചരിയംതുരുത്ത്, ചേന്നൂർ, പിഴല, കോതാട്, എളങ്കുന്നപ്പുഴ, തുരുത്തുംകടവ് എന്നിവിടങ്ങളിലെ ജലമെട്രോ പ്രവൃത്തികൾ എത്രയുംവേഗം ആരംഭിക്കാനും ദേശീയ ജലപാതയുടെ സാമീപ്യവും സാധ്യതയും കൂടി കണക്കിലെടുത്ത് ഞാറക്കൽ വലിയവട്ടം, മഞ്ഞനക്കാട്, എടവനക്കാട്, സഹോദര ഭവൻ തുടങ്ങിയ ഇടങ്ങളിലേക്കുകൂടി ജലമെട്രോ സർവീസ് നീട്ടി യാത്രാക്ലേശം പരിഹരിക്കാനും വിനോദസഞ്ചാര സാധ്യത വികസിപ്പിക്കാനും സാധ്യമാക്കുമോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. കാര്യങ്ങൾ മനസ്സിലാക്കിയശേഷം സാധ്യത വ്യക്തമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home