ad
Deshabhimani

നഗരസഭാ കോംപ്ലക്സിലെ പാർക്കിങ്‌ ഏരിയയിൽ മാലിന്യം തള്ളുന്നു

waste

പറവൂർ നഗരത്തിലെ ഷോപ്പിങ്‌ കോംപ്ലക്സിലെ പാർക്കിങ്‌ ഏരിയയിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

വെബ് ഡെസ്ക്

Published on Aug 31, 2026, 01:34 AM | 1 min read

പറവൂർ


​നഗരത്തിൽ നമ്പൂരിയച്ചൻ ആലിനുസമീപം നഗരസഭയുടെ കെ ആർ വിജയൻ മെമ്മോറിയൽ ഷോപ്പിങ്‌ കോംപ്ലക്സിലെ പാർക്കിങ്‌ ഏരിയയിൽ മാലിന്യം തള്ളുന്നു. ജൈവ, അജൈവ മാലിന്യം ചാക്കുകളിലാക്കിയാണ്‌ ഇവിടെ തള്ളുന്നത്. മാലിന്യം കുന്നുകൂടി ദുർഗന്ധമുണ്ടാകുന്നുണ്ട്‌.


നഗരസഭയ്‌ക്ക് പ്രധാന വരുമാനം ലഭിക്കുന്ന ഷോപ്പിങ്‌ കോംപ്ലക്സാണിത്. മാലിന്യം തള്ളരുതെന്ന് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ല. മാലിന്യം തള്ളുന്നത് കോംപ്ലക്സിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് തടസ്സമാകുന്നുണ്ട്. നഗരസഭാ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് വ്യാപാരികൾ പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home