മാലിന്യം കനാലിലേക്കും റോഡിലേക്കും തള്ളുന്നതായി പരാതി

രായമംഗലം മാവിൻചുവട് ഭാഗത്തെ കനാലിലേക്ക് എറിഞ്ഞ മാലിന്യം നിറച്ച ചാക്ക് കൈവരിയിൽ തട്ടി റോഡിലേക്ക് വീണപ്പോൾ
പെരുമ്പാവൂർ
മാലിന്യം നീക്കാൻ കരാർ എടുക്കുന്ന സംഘം അവ രായമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തള്ളുന്നതായി പരാതി.
മാലിന്യങ്ങൾ ചാക്കുകളിലാക്കി കനാലിലും ആൾസഞ്ചാരമില്ലാത്ത റോഡുകളിലുമാണ് തള്ളുന്നത്. ബുധൻ പകൽ മാലിന്യം കയറ്റിവന്ന വാഹനത്തിലിരുന്ന് മാവിൻചുവട് ഭാഗത്തെ കനാലിലേക്ക് എറിയുന്നതിനിടയിൽ .കൈവരികളിൽ തട്ടി റോഡിലേക്ക് വീണതാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാൻ കാരണം. പെരിയാർവാലി കനാലിലൂടെ മലിന്യം നിറച്ച ചാക്കുകൾ ഒഴുകിപ്പോകുന്നത് കാണാറുണ്ടെന്നും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments