ad
Deshabhimani

പാടശേഖരം നികത്തുന്നതായി പരാതി

waste

പാത്തിപ്പാലത്തിനുസമീപം പാടശേഖരത്തിൽ മാലിന്യം തള്ളിയനിലയിൽ

വെബ് ഡെസ്ക്

Published on Mar 31, 2026, 01:01 AM | 1 min read

പെരുമ്പാവൂർ


പാത്തിപ്പാലത്തിനുസമീപം പ്ലാസ്റ്റിക് മാലിന്യവും പ്ലൈവുഡ് കമ്പനി മാലിന്യം കത്തിച്ച ചാരവും തള്ളി പാടശേഖരം നികത്തുന്നതായി പരാതി. മുനിസിപ്പൽ 23–-ാംവാർഡ് കൗൺസിലർ ഹയറുന്നിസ നസീറിന്റെ പരാതിയിൽ മാലിന്യം നീക്കണമെന്ന് സ്ഥലം ഉടമയ്ക്ക് നഗരസഭ നോട്ടീസ് നൽകി.


രാസമാലിന്യമായ ചാരം സമീപത്തെ പാത്തി തോട്ടിലേക്ക് ഒഴുകി പരിസ്ഥിതിമലിനീകരണത്തിന് ഇടയുണ്ടെന്ന് നാട്ടുകാരും പരാതിപ്പെട്ടു. പല പ്ലൈവുഡ് കമ്പനികളുടെ ചാരം തള്ളിയശേഷം മുകളിൽ മണ്ണിട്ടാണ് നികത്തിക്കൊണ്ടിരിക്കുന്നത്. നാട്ടുകാർ തടഞ്ഞെങ്കിലും രാത്രിയിലാണ് പലപ്പോഴും മാലിന്യം തള്ളുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home