മാലിന്യം നീക്കി: അബ്സീനിയ റോഡിലൂടെ ഇനി സഞ്ചരിക്കാം

പെരുമ്പാവൂർ നഗരസഭ 23–ാം വാർഡിലെ മാലിന്യം നിറഞ്ഞ അബ്സീനിയ റോഡ്
പെരുമ്പാവൂർ
മാലിന്യം തള്ളിയതോടെ സഞ്ചാരയോഗ്യമല്ലാതായ റോഡ്, വാർഡ് കൗൺസിലർ ഇടപെട്ട് സഞ്ചാരയോഗ്യമാക്കി. നഗരസഭ 23–ാംവാർഡിലെ അബ്സീനിയ റോഡിലാണ് വീടുകളിൽനിന്നും കച്ചവടസ്ഥാപനങ്ങളിൽനിന്നുമുള്ള മാലിന്യം റോഡിൽ തള്ളിയതോടെ സഞ്ചാരം നിലച്ചത്.
കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളുമാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. പെരുമ്പാവൂർ പഴയ വില്ലേജ് ഓഫീസിനുപിന്നിലെ ഒമ്പതുമുറിയിൽനിന്ന് അബ്സീനിയ റോഡിലൂടെ ടോംസ്പാർക്കു വഴി പിപി റോഡിലെത്തുന്ന ബൈപാസ് റോഡാണിത്. മൂന്നു വർഷമായി ഈ വഴി സഞ്ചാരയോഗ്യമല്ലായിരുന്നു. വാർഡ് കൗൺസിലർ ഹയറുന്നിസ നസീർ ഇടപെട്ടാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ റോഡിലെ മാലിന്യം നീക്കിയത്. ഇവിടെ സിസിടിവി കാമറകളും സ്ഥാപിച്ചു.










0 comments