ഒഴിഞ്ഞപറമ്പിൽ വൻതോതിൽ മാലിന്യം തള്ളി

വട്ടേക്കുന്നത്ത് ഒഴിഞ്ഞ പറമ്പിൽ തള്ളിയ മാലിന്യം
കളമശേരി
വട്ടേക്കുന്നം മസ്ജിദ് റോഡിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് വൻതോതിൽ മാലിന്യം തള്ളിയതായി പരാതി. സേഫ്‌റ്റി ബൂട്ടുകൾ, കിടക്കകൾ, തുണിത്തരങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയാണ് തള്ളിയിരിക്കുന്നത്.
കൗൺസിലർ കെ എ റിയാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കൊച്ചി മെട്രോ റെയിൽ കരാർ കമ്പനിയായ അഫ്കോണിലെ തൊഴിലാളികൾ ഉപയോഗിച്ച വസ്തുക്കളാണെന്ന് സംശയിക്കുന്നതായി ഇവർ പറഞ്ഞു. അഫ്കോൺസിന്റെ പേരുപതിച്ച സുരക്ഷാവസ്ത്രവും മറ്റും കിട്ടിയിട്ടുണ്ട്.










0 comments