ad
Deshabhimani

മാലിന്യംനിറഞ്ഞ്‌ 
തിരുവെള്ളമാൻതുള്ളി ക്ഷേത്രം റോഡ്‌

waste

തിരുവെള്ളമാൻതുള്ളി ക്ഷേത്രം റോഡിൽ മാലിന്യം തള്ളിയനിലയിൽ

വെബ് ഡെസ്ക്

Published on Apr 13, 2026, 01:36 AM | 1 min read

കാലടി


മാലിന്യംനിറഞ്ഞ്‌ കാലടി പഞ്ചായത്തിലെ തലാശേരി തിരുവെള്ളമാൻതുള്ളി ക്ഷേത്ര റോഡ്‌. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലേതാണ്‌ റോഡ്‌.


ക്ഷേത്രത്തിലേക്കും മറ്റൂർ സെന്റ്‌ ആന്റണീസ് ദേവാലയത്തിലേക്കും പോകുന്ന വിശ്വാസികൾ മൂക്കുപൊത്തിയാണ് വഴിയിലൂടെ പോകുന്നത്. മറ്റൂർ -പിരാരൂർ വിമാനത്താവള റോഡ് പുറമ്പോക്കിൽനിന്ന്‌ 13ഓളം കുടുംബങ്ങൾ പുനരധിവസിക്കുന്ന ഉന്നതിയും റോഡിനുസമീപമാണ്.


15 ഓളം വൈദ്യുതിത്തൂണും വൈദ്യുതി ലൈനും വഴിയോരത്ത് ഉണ്ടെങ്കിലും ഇതുവരെ പഞ്ചായത്ത് വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. തെരുവുനായ്ക്കളുടെ പ്രധാനകേന്ദ്രമായി മാറി റോഡ്‌. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം കാലടി ലോക്കൽ കമ്മിറ്റി അംഗം സിജോ ചൊവ്വരാൻ, കെ കെ സഹദേവൻ എന്നിവർ കാലടി പൊലീസിൽ പരാതി നൽകി


. തെരുവുവിളക്കുകളും സിസിടിവി കാമറകളും സ്ഥാപിക്കണമെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home