ad
Deshabhimani

വൈപ്പിൻ ജാഥ ഇന്ന്‌ സമാപിക്കും

vyppin jatha

കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ നയിക്കുന്ന വൈപ്പിൻ മണ്ഡലം ജാഥയ്‌ക്ക്‌ എളങ്കുന്നപ്പുഴയിൽ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Feb 08, 2026, 02:09 AM | 1 min read

വൈപ്പിൻ


കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ക്യാപ്‌റ്റനായ വൈപ്പിൻ മണ്ഡലം എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥയുടെ മൂന്നാംദിവസത്തെ പര്യടനം ശനിയാഴ്‌ച എളങ്കുന്നപ്പുഴ പടിഞ്ഞാറെനടയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ്‌ അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി വി കെ സന്തോഷ്‌ അധ്യക്ഷനായി.


ഞാറക്കൽ, പെരുന്പിള്ളി, ആറാട്ടുവഴി, ലേബർ കോർണർ, നായരന്പലം കുടുങ്ങാശേരി, ബസാർ, നെടുങ്ങാട്‌ തച്ചേത്തുപറന്പ്‌ എന്നിവിടങ്ങളിൽ ജാഥയ്‌ക്ക്‌ സ്വീകരണം നൽകി. എടവനക്കാട്‌ കൂട്ടുങ്കൽചിറയിൽ നടന്ന സമാപനസമ്മേളനം എൻസിപി സംസ്ഥാന സെക്രട്ടറി എം മുരളി പുത്തൻവേലി ഉദ്‌ഘാടനം ചെയ്‌തു.


പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എ സാജിത്ത് അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളായ എ പി പ്രിനിൽ, എം ബി ഷൈനി, കെ എൽ ദിലീപ്‌കുമാർ, ജോസി പി തോമസ്‌, എം എച്ച്‌ റഷീദ്‌, പി സി പരമേശ്വരൻ, കെ കെ വേലായുധൻ എന്നിവരും നേതാക്കളായ കെ എസ്‌ രാധാകൃഷ്‌ണൻ, എ കെ ശശി, സുനിൽ ഹരീന്ദ്രൻ, ടി സി ചന്ദ്രൻ, ആന്റണി സജി, പി ഡി ലൈജു, കെ എം ദിനേശൻ, കെ വി നിജിൽ, മേഴ്സി തോമസ്, കെ കെ ബാബു, പി കെ രാജീവ്‌, കെ കെ ജോഷി, പി ജെ ഫ്രാങ്ക്‌ളിൻ, വി ഡി സന്തോഷ്‌കുമാർ, എ കെ ഉല്ലാസ്‌, എം കെ സജീവൻ, എ ആർ രാജേഷ്‌, ജോസി പി തോമസ്, കെ യു ജീവൻമിത്ര, മനാഫ് മാനേഴത്ത്, എൻ കെ ബാബു, പി വി സിനിലാൽ തുടങ്ങിയവരും സംസാരിച്ചു.


നാലാംദിവസത്തെ പര്യടനം എടവനക്കാട്‌ ചാത്തങ്ങാട്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനം ചെയ്യും. കുഴുപ്പിള്ളി പള്ളിപ്പുറം പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്കുശേഷം ജാഥ മുനന്പം ഐആർ വളവിൽ സമാപിക്കും. സമാപനസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ അഷറഫ്‌ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home