ജാഥയിലും പരാതികൾക്ക് പരിഹാരം

ഞാറക്കൽ ആറാട്ടുവഴിയിലെ സ്വീകരണകേന്ദ്രത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ സുധാ പുരുഷോത്തമൻ ഉൾപ്പെടെയുള്ള പരാതിക്കാരുമായി സംസാരിക്കുന്നു
വൈപ്പിൻ
കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നയിക്കുന്ന വൈപ്പിൻ മണ്ഡലം എൽഡിഎഫ് ജാഥയിൽ ജനങ്ങളുടെ പരാതികൾക്കും പരിഹാരം. ശനിയാഴ്‌ച ജാഥ ഞാറക്കൽ ആറാട്ടുവഴിയിലെത്തിയപ്പോഴാണ് സുധാ പുരുഷോത്തമൻ പരാതിയുമായെത്തിയത്. ജാഥയുടെ സ്വീകരണയോഗം കഴിഞ്ഞ് എംഎൽഎ സുധയുമായി വിശദമായി സംസാരിച്ചു. ലൈഫ് പദ്ധതിയിൽ വീട് വയ്ക്കാനാകുന്നില്ലെന്നായിരുന്നു പരാതി. സുധയുടെ ഭൂമിയിൽ വെള്ളക്കെട്ടുണ്ട്. സ്ഥലം ശരിയാക്കാൻ വലിയ ചെലവുവരും. ഓഫീസുമായി ബന്ധപ്പെട്ട് വീട് നിർമാണത്തിന് വഴിയൊരുക്കി എംഎൽഎ.
ഞാറക്കൽ ഫിഷ് ഫാമിന്റെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം തേടിയാണ് അവിടത്തെ താൽക്കാലിക ജീവനക്കാർ എത്തിയത്. അധികൃതരെ ബന്ധപ്പെട്ട് എംഎൽഎ പരിഹാരത്തിന് വഴിയൊരുക്കി. സവിശേഷ ദുരന്തമായി അടുത്തിടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പരാതിയിലും വേണ്ട നടപടികൾ സ്വീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിലും ഒപ്പമുണ്ടായി.










0 comments