ad
Deshabhimani

ഷൈനി ബെസ്‌റ്റ്‌, 
 ഓൾ ദി ബെസ്‌റ്റ്‌

vypin

വൈപ്പിൻ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം ബി ഷൈനി ഞാറയ്ക്കലിൽ 
വോട്ട് അഭ്യർഥിക്കുന്നു

avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Mar 21, 2026, 03:11 AM | 1 min read

വൈപ്പിൻ


ഞാറയ്‌ക്കൽ പെരുന്പിള്ളി നസ്രത്ത്‌ കോൺവന്റിലെത്തിയ എം ബി ഷൈനിയോട്‌ സിസ്‌റ്റർ ഹെലൻ കൈകൊടുത്ത്‌ പറഞ്ഞു–ഓൾ ദി ബെസ്റ്റ്‌. വൈപ്പിൻ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം ബി ഷൈനിയോട്‌ നാട്‌ മുഴുവൻ ഓൾ ദി ബെസ്‌റ്റ്‌ പറയുകയാണ്‌. ജനകീയ സർക്കാരിന്‌ വീണ്ടും കൈ കൊടുക്കാൻ തയ്യാറാണെന്നുപറഞ്ഞ്‌ ഉറപ്പിക്കുകയാണ്‌ സ്ഥാനാർഥി കടന്നുപോകുന്ന വഴികളിലെ വോട്ടർമാർ.

ഞാറയ്‌ക്കൽ സെന്റ്‌ മേരീസ്‌ പള്ളി, പുല്ലൂറ്റ്‌ പറന്പ്‌ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചാണ്‌ സ്ഥാനാർഥി വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചത്‌. തുടർന്ന്‌ മഞ്ഞനക്കാട്‌ പ്രൊഫണ്ട്‌ വയലാട്ട്‌ പീലിങ്‌ സെന്ററിലേക്ക്‌. അറുപതോളം സ്‌ത്രീത്തൊഴിലാളികൾ സ്ഥാനാർഥിയെ സ്വീകരിച്ചു.

ഉത്സവം നടക്കുന്ന അരയ വംശോദ്ധരണി സഭ ക്ഷേത്രത്തിൽ ക്ഷേത്രം പ്രസിഡന്റ്‌ കെ സി ഗോപി അടക്കമുള്ള ഭാരവാഹികൾ സ്വീകരിക്കാനെത്തി.

പെരുന്പിള്ളി തിരുക്കുടുംബ പള്ളിയിൽ ഫാ. ലാർസൻ, എം ബി ഷൈനിയെ സ്വീകരിച്ചു. തുടർന്ന്‌ പെരുന്പിള്ളിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. വൈകിട്ട്‌ വളപ്പ്‌, മാലിപ്പുറം, എളങ്കുന്നപ്പുഴ പ്രദേശങ്ങളിലെ കടകന്പോളങ്ങൾ കയറി വോട്ടഭ്യർഥിച്ചു. ശനിയാഴ്‌ച നായരന്പലം പഞ്ചായത്തിൽ പര്യടനം നടത്തും. യുഡിഎഫ്‌ സ്ഥാനാർഥി ടോണി ചമ്മണി വെള്ളി വൈകിട്ട്‌ ബോൾഗാട്ടിയിൽനിന്ന്‌ മുനന്പംവരെ റോഡ്‌ഷോ നടത്തി. എൻഡിഎ സ്ഥാനാർഥി അനിത തോമസും റോഡ്‌ഷോ നടത്തി.

എം ബി ഷൈനി തിങ്കൾ പകൽ 11ന്‌ കൊച്ചി താലൂക്ക്‌ ഓഫീസിൽ ഉപവരണാധികാരിയായ കൊച്ചി തഹസിൽദാർക്ക്‌ നാമനിർദേശപത്രിക സമർപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home