യുപിഐ നിരക്ക് പുനപ്പരിശോധിക്കണം: വ്യാപാരി വ്യവസായി സമിതി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
അപ്രഖ്യാപിത പവർകട്ട് ഒഴിവാക്കണമെന്നും യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം യു അഷറഫ് അധ്യക്ഷനായി. സി കെ ജലീൽ, ടി എം അബ്ദുൾ വാഹിദ്, കെ എ ജോയി, കെ എം പരീത്, പി പി മൈതീൻ ഷാ, കെ എ നൗഷാദ്, പി എച്ച് ഷിയാസ്, യാസർ അരാഫത്ത് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എൻ ബി യൂസഫ് (പ്രസിഡന്റ്), ഇ പി രഘു (സെക്രട്ടറി), സജി മാടവന (ട്രഷറർ).










0 comments