Deshabhimani

വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയ സമ്മേളനം

ഓൺലൈൻ വ്യാപാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം

vyapari vyavasayi samithi

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ റോബിൻ ജോൺ വൻനിലം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 19, 2026, 01:24 AM | 1 min read

കവളങ്ങാട്


ഓൺലൈൻ വ്യാപാരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന വൈദ്യുതിമുടക്കം പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.


വാരപ്പെട്ടി സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ്‌ റോബിൻ ജോൺ വൻനിലം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ റാജി വിജയൻ അധ്യക്ഷനായി. ജില്ലാ ട്രഷറർ കെ എം പരീത്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എച്ച് ഹാരിസ്, ജില്ലാ കമ്മിറ്റി അംഗം എം യു അഷ്റഫ്, ഏരിയ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ്, മഹിളാ അസോ. ജില്ലാ എക്സി. അംഗം നിർമല മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ എം അജാസ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: റാജി വിജയൻ (പ്രസിഡന്റ്‌), സ്നേഹ മനോജ്, കെ എം ജോസ്, റീന ജെയിംസ് (വൈസ് പ്രസിഡന്റുമാർ), എ എസ് ബാലകൃഷ്ണൻ (സെക്രട്ടറി), സന്തോഷ് തകടിയിൽ, എൽദോസ് പുത്തൻപുര, പി എൻ സുരേന്ദ്രൻ (ജോയിന്റ്‌ സെക്രട്ടറിമാർ), പി കെ മുഹമ്മദ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home