ad
Deshabhimani

വിഷു ഓഫർ സെയിൽ ആരംഭിച്ചു; വിഷുസദ്യയും കണിക്കിറ്റുമായി ലുലു

lulu
വെബ് ഡെസ്ക്

Published on Apr 13, 2026, 03:20 PM | 1 min read

കൊച്ചി : വിഷുവിനെ വരവേൽക്കാൻ മികച്ച ഓഫറുകളുമായി ലുലുവിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽനിന്ന് നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജനങ്ങളും ഓഫറിൽ വാങ്ങാം. വിവിധ ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും ഓഫറുകളോടെ ലഭ്യമാണ്. ലുലു ഒരുക്കുന്ന 799 രൂപയുടെ വിഷുക്കണിക്കിറ്റുമുണ്ട്. കണിവെള്ളരി, തേങ്ങ, മുന്തിരി, തുടങ്ങി സമൃദ്ധമായ പഴം, പച്ചക്കറി വിഭവങ്ങളും കസവുമുണ്ടും കണ്ണാടിയും അടങ്ങുന്നതാണ് കിറ്റ്.


549 രൂപയ്ക്ക് പാലട പ്രഥമനും പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25ലധികം വിഭവങ്ങളുമായി വിഷുസദ്യയും ഒരുക്കിയിട്ടുണ്ട്. 7306112600, 7306112599 എന്നീ വാട്‌സാപ്‌ നമ്പറുകൾവഴി സദ്യ മുൻകൂട്ടി ഓർഡർ ചെയ്‌തവർക്ക്‌ വിഷുദിനത്തിൽ പകൽ 11 മുതൽ രണ്ടുവരെ ലുലു ഹൈപ്പർമാർക്കറ്റിൽനിന്ന് വാങ്ങാം. ലുലു ഫാഷൻ സ്റ്റോറിലും വിഷു ഓഫറുണ്ട്‌. ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും മികച്ച ഓഫറോടെ ലുലു കണക്ടിൽനിന്ന് വാങ്ങാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home