ad
Deshabhimani

ആ മിടുക്കിന് 
വൈറല്‍ ലൈക്ക്

viral girl
വെബ് ഡെസ്ക്

Published on Jun 18, 2025, 03:01 AM | 1 min read


കാക്കനാട്

സ്കൂളിലേക്ക് പോകുമ്പോൾ കാൽവഴുതിവീണ കുഴിയിലെ ചെളിവെള്ളം ഒറ്റയ്ക്ക് കോരിവറ്റിച്ച വിദ്യാർഥിനിയെ തേടി സമൂഹമാധ്യമങ്ങൾ. തൃക്കാക്കര കാർഡിനൽ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി കെ എ നസ്മിനെയാണ് സമൂഹമാധ്യമങ്ങൾ തിരഞ്ഞത്.


ചൊവ്വ രാവിലെ ജഡ്ജിമുക്ക് ജങ്ഷനിൽ സ്കൂളിലേക്ക് വരുംവഴി എതിരെയൊരു വാഹനം വന്നപ്പോൾ മാറിയപ്പോഴാണ് റോഡരികിലെ വെള്ളക്കെട്ടിലെ കുഴിയിൽ നസ്മിൻ വഴുതിവീണത്. അറ്റകുറ്റപ്പണിക്കായി കുഴിച്ച കുഴിയിൽ പിന്നാലെ വരുന്ന യാത്രക്കാർവീണ് അപകടമുണ്ടാകുമെന്ന് മനസ്സിലാക്കിയ നസ്മിൻ അടുത്ത കടയിൽനിന്ന്‌ പാത്രം സംഘടിപ്പിച്ച് കുഴിയിലെ ചെളിവെള്ളം കോരി വറ്റിക്കാൻ തുടങ്ങി. സ്കൂൾ യൂണിഫോമിൽ വെള്ളം കോരിക്കളയുന്ന വിദ്യാർഥിനിയുടെ ദൃശ്യം ഇതുവഴിപോയ യാത്രക്കാരിലാരോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നിമിഷങ്ങൾക്കകം വിദ്യാർഥിനിയെ തേടി പലരും വീഡിയോ പോസ്റ്റ്‌ ചെയ്തു. തുടർന്നാണ് മകൾ ചെയ്ത കാര്യം ബാപ്പ അബ്ദുൾ സമദും അറിയുന്നത്. കൈപ്പടമുകളിലെ ഓട്ടോത്തൊഴിലാളിയാണ് സമദ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home