ad
Deshabhimani

സ്വകാര്യ ബസിൽ സംഘർഷം;
കണ്ടക്ടർക്ക്‌ കുത്തേറ്റു

violence
വെബ് ഡെസ്ക്

Published on Jan 21, 2026, 02:39 AM | 1 min read


​കൂത്താട്ടുകുളം

സ്വകാര്യ ബസിൽ യാത്രാപാസിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരൻ കണ്ടക്ടറെ സ്‌ക്രൂഡ്രൈവർകൊണ്ട്‌ കുത്തി. എറണാകുളം റൂട്ടിൽ ഓടുന്ന കെഎംഎസ് ബസിൽ ചൊവ്വ രാവിലെ 8.30 നാണ് സംഭവം. നെഞ്ചിൽ പരിക്കേറ്റ കണ്ടക്ടർ ചോരക്കുഴി കിഴക്കേതലയ്ക്കൽ ജോജോ ആന്റണി (51)യെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.


കണ്ടക്ടറെ കുത്തിയ പുതുവേലി പാലശേരിൽ രാമചന്ദ്രനെ (60) കൂത്താട്ടുകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക്‌ സംസാരശേഷി ഇല്ല. കൂത്താട്ടുകുളം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് പൈറ്റക്കുളം ഭാഗത്ത് എത്തിയപ്പോൾ കണ്ടക്ടർ ഇയാളോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ സംഘർഷത്തിലാണ് കണ്ടക്ടർക്ക് പരിക്കേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home