Deshabhimani

വാവക്കാട് ആയുർവേദ ഡിസ്‌പെൻസറിക്ക്‌ ദേശീയ അംഗീകാരം

vavakkad

വാവക്കാട് ഗവ ആയുർവേദ ഡിസ്‌പെൻസറിയിൽ നാഷണൽ അക്രഡിറ്റേഷൻ ബോർഡ്‌ ഫോർ ഹോസ്പിറ്റൽസ് ആൻഡ് 
ഹെൽത്ത്‌ കെയർ പ്രൊവിഡേഴ്സ് സംഘം സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on May 22, 2026, 01:20 AM | 1 min read

വടക്കേക്കര


​ വാവക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിക്ക്‌ ദേശീയ അംഗീകാരം. ശുചിത്വം, മികച്ച രോഗീസൗഹൃദ അന്തരീക്ഷം, പൊതുജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് അംഗീകാരത്തിന് അർഹമാക്കിയത്.


ഇതിന്റെ ഭാഗമായി ഡോ. എൻ വി അഞ്ജലിയുടെ നേതൃത്വത്തിൽ നാഷണൽ അക്രഡിറ്റേഷൻ ബോർഡ്‌ ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊവിഡർസ് (എൻഎബിഎച്ച്‌) സംഘം ഡിസ്‌പെൻസറി സന്ദർശിച്ചു.


വടക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് സനീഷ്, വൈസ് പ്രസിഡന്റ്‌ ദിവ്യ സനൽകുമാർ, ഗിരീഷ്‌, കെ ബി ബിൻഷാദ്, സിന്ധു മനോജ്, അഖിൽ ബാവച്ചൻ, മെഡിക്കൽ ഓഫീസർ ഡോ. ടി ഡി ദിജി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home