വർക്കി പൈനാടനെ അനുസ്മരിച്ചു

വർക്കി പൈനാടൻ അനുസ്മരണസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്യുന്നു
ആലങ്ങാട്
കർഷകസംഘം നേതാവും പറവൂർ മുൻ എംഎൽഎയുമായിരുന്ന വർക്കി പൈനാടന്റെ 44–-ാം ചരമവാർഷികദിനവും മെയ്ദിനവും സിപിഐ എം ആലങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
നീറിക്കോട് കവലയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം കെ ബാബു പതാക ഉയർത്തി. അനുസ്മരണസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. ക
ളമശേരി ഏരിയ കമ്മിറ്റി അംഗം പി എം മനാഫ് അധ്യക്ഷനായി. ആലങ്ങാട് ലോക്കൽ സെക്രട്ടറി സി കെ ഗിരി, പി ആർ രഘു, എം വി ജേക്കബ് എന്നിവർ സംസാരിച്ചു.









0 comments