ad
Deshabhimani

വൈദ്യുതിത്തൂണ് നിലനിര്‍ത്തി 
റോഡ് പണിത് വാരപ്പെട്ടി പഞ്ചായത്ത്

varappetty panchayath
വെബ് ഡെസ്ക്

Published on Oct 15, 2025, 12:45 AM | 1 min read


കവളങ്ങാട്

വൈദ്യുതി തൂണും സ്റ്റേ വയറും റോഡിനുള്ളിലാക്കി റോഡ് കോൺക്രീറ്റ് ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് ഒന്പതാംവാർഡ് കണ്ടോത്തുപടി -എസ്‌സി നഗർ റോഡിലാണ് വിചിത്രമായ റോഡ് നിര്‍മാണം. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡ് തിങ്കളാഴ്ച, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ വൈദ്യുതിത്തൂണ് മാറ്റി സ്ഥാപിക്കാനും ബുദ്ധിമുട്ടായിരിക്കും. ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള വഴിയില്‍ വൈദ്യുതിത്തൂണും സ്റ്റേ വയറും നിലനില്‍ക്കുന്നത് അപകടമുണ്ടാക്കും.


തൂണ് മാറ്റി സ്ഥാപിക്കാൻ പണമില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവും പറയുന്നത്. ജനത്തിന് ഒരുതരത്തിലും ഉപകാരപ്രദമാകാതെ കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നത്.


അടിയന്തരമായി വൈദ്യുതിത്തൂണ് റോഡില്‍നിന്ന് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇത്തരം പ്രവൃത്തിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിപിഐ എം ലോക്കൽ സെക്രട്ടറി എ ആർ അനി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home