വാരപ്പെട്ടി പഞ്ചായത്ത് ഓഫീസിലേക്ക് കർഷകസംഘം മാർച്ച് നടത്തി

കവളങ്ങാട്
വാരപ്പെട്ടി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ കർഷകദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് കർഷകസംഘം വാരപ്പെട്ടി വില്ലേജ് കമ്മിറ്റി മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വേനൽ കടുത്തതോടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും കൃഷിക്ക് ആവശ്യത്തിന് വെള്ളവും ലഭിക്കാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരം കാണുവാനോ കനാലുകൾ ശുചീകരിക്കുന്നതിനോ പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കുന്നില്ല. അടിയന്തരമായി പണം അനുവദിച്ച് പഞ്ചായത്തിലെ എല്ലാ കനാലുകളും ശുചീകരിച്ച് ജലസേചനം സുഗമമാക്കണം.
വില്ലേജ് പ്രസിഡന്റ് മാത്യു കെ ഐസക് അധ്യക്ഷനായി. സെക്രട്ടറി വി കെ റെജി, കെ ബി മുഹമ്മദ്, നിർമല മോഹനൻ, മനോജ് നാരായണൻ, എ ആർ അനി തുടങ്ങിയവർ സംസാരിച്ചു.










0 comments