വടവുകോട് മുന്നേറിയ കാലം

നവീകരിച്ച പീച്ചിങ്ങ ചിറ
എൻ കെ ജിബി
Published on Sep 25, 2025, 03:06 AM | 1 min read
കോലഞ്ചേരി
വടവുകോട്–പുത്തന്‍കുരിശ് പഞ്ചായത്തിൽ അഞ്ചു വര്‍ഷത്തെ എൽഡിഎഫ് ഭരണത്തിലൂടെ സൃഷ്‌ടിച്ചത് വികസന മുന്നേറ്റത്തിന്റെ പുതുചരിത്രം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കുടിവെള്ളം, പാര്‍പ്പിടം, മാലിന്യസംസ്‌കരണം, ആരോഗ്യമേഖലകളിലെ പദ്ധതികള്‍ക്കായിരുന്നു മുന്‍ഗണന. ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രയാസങ്ങൾ പരിഹരിക്കാനായതും നേട്ടം. പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ കെ അശോക കുമാർ.
പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, ഗ്രാമസേവകന്റെ ഓഫീസ്, എല്‍എസ്ജിഡി, എന്‍ജിനിയറിങ് വിഭാഗങ്ങള്‍, കുടുംബശ്രീ എന്നിവയെല്ലാം ഒരുകുടക്കീഴിലിക്കി. ഓഫീസും അനുബന്ധസ്ഥാപനങ്ങളുമെല്ലാം പൂര്‍ണമായും സൗരോര്‍ജ പദ്ധതിയിൽ. സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിനുപുറമെ ഒന്നാംക്ലാസ് മുതല്‍ പ്ലസ്ടുവരെ 3000ഓളം കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നൽകുന്നു. അമൃതകുടീരം ഭവനപദ്ധതിയില്‍ 67 വീടുകള്‍ കൈമാറി.10 വീടുകള്‍ നിര്‍മാണത്തിൽ. പീച്ചിങ്ങച്ചിറ, കാവനാല്‍ചിറ, മണാര്‍കുഴിചിറ, തായ്‌ക്കോട്ടു ചിറ എന്നിവയുടെ പുനരുദ്ധാരണവും പൂര്‍ത്തിയാക്കി.
പ്രധാന നേട്ടങ്ങളിൽ ചിലത്
ഓഫീസ് വളപ്പിൽ ഹാപ്പിനസ് പാര്‍ക്ക്
ആധുനിക നിലവാരത്തില്‍ നവീകരിച്ച പഞ്ചായത്ത് ഓഫീസ്
ലൈഫ് ഭവനപദ്ധതിയില്‍ 191 വീട് നിര്‍മിച്ചു
31 വീടുകളുടെ നിര്‍മാണം നടക്കുന്നു
വടവുകോട് കുടുംബാരോഗ്യകേന്ദ്രം സാമൂഹ്യാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. അഞ്ച് സബ്‌സെന്റുകളില്‍ നാലെണ്ണവും നവീകരിച്ചു
ഗവ. മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറിക്ക് ദേശീയം അംഗീകാരം
വിവിധ വാര്‍ഡുകളില്‍ ചെറുകിട കുടിവെള്ളപദ്ധതികള്‍
പൊതുകിണറുകള്‍ ശുചീകരിച്ചു
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി
സ്‌കൂളുകള്‍ക്ക് പുതിയ മന്ദിരം. ബസുകള്‍, കംപ്യൂട്ടര്‍ ലാബ്,ടേബിള്‍ ടെന്നീസ് കോര്‍ട്ട്, ആധുനിക ഇരിപ്പിടങ്ങള്‍, പാര്‍ക്ക്
വടവുകോട് ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍
കരിമുകള്‍, അമൃത, അടൂര്‍ അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടം
കുഴിക്കോട് വരിക്കോലി, എച്ച്ഒസി ഏറ്റിക്കര, പന്നിക്കുഴി വില്ലേജ് ഓഫീസ് വൈറ്റ് റോഡ് എന്നിവ പൂര്‍ത്തിയാക്കി
കരിമുകള്‍ പന്നിക്കുഴി റോഡ് 1.37 കോടി രൂപ ചെലവില്‍ പുനരുദ്ധരിച്ചു
പുത്തന്‍കുരിശ് കൊല്ലപ്പടി റോഡിന് 1.87 കോടി രൂപ വകയിരുത്തി ടെൻഡർ ചെയ്‌തു










0 comments