യൂണിയന്‍ തെരഞ്ഞെടുപ്പ്
പോളികളിലും എസ്എഫ്ഐ

കളമശേരി പോളിടെക്നിക്കില്‍ എസ്എഫ്ഐ നടത്തിയ വിജയാഹ്ലാദപ്രകടനം
കൊച്ചി
പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പിൽ ജില്ലയില്‍ എസ്എഫ്ഐ തേരോട്ടം. അഞ്ച് പോളിടെക്‌നിക് കോളേജുകളില്‍ നാലിടത്തും എസ്എഫ്ഐ ജയിച്ചു. കളമശേരി ഗവ. പോളിടെക്‌നിക്കും കോതമംഗംലം ചേലാട് ഗവ. പോളിടെക്‌നിക്കും കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചു. പെരുമ്പാവൂർ ഗവ. പോളിടെക്‌നിക്കും അറയ്ക്കപ്പടി ജയ്ഭാരത് പോളിടെക്‌നിക്കിലും വിജയം ആവര്‍ത്തിച്ചു. കളമശേരി ഗവ. പോളിടെക്‌നിക്കിലും പെരുമ്പാവൂർ ഗവ. പോളിടെക്‌നിക്കിലും ജയ്ഭാരത് പോളിടെക്‌നിക്കിലും എല്ലാ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കളമശ്ശേരി വനിതാ പോളിടെക്‌നിക്കിലും ചേലാട് പോളിടെക്‌നിക്കിലെ ചെയര്‍മാന്‍ സീറ്റിലും കെഎസ്‌യു വിജയിച്ചു.
വിജയികള്‍
കളമശ്ശേരി ഗവ. പോളിടെക്‌നിക്: കെ എസ് അർജുൻ (ചെയർമാൻ), സി കെ ഫിഡൽ, എ ആർ എൻ മിറിയം അങ്കുർ (വൈസ് ചെയർമാൻമാര്‍), വി അനന്തു (ജനറൽ സെക്രട്ടറി), യദു രാജൻ (ആർട്സ് ക്ലബ് സെക്രട്ടറി), മനേക് ടി മനു (മാഗസിൻ എഡിറ്റർ), ടി ജെ അമൽ കൃഷ്ണ (പോളി യൂണിയൻ കൗൺസിലർ).
ചേലാട് പോളിടെക്നിക്: മുർഷിദുൽ ഹഖ് (ചെയർമാൻ), ആർ അർച്ചന (വൈസ് ചെയർമാൻ), അക്ഷയ് മോഹനൻ (ജനറൽ സെക്രട്ടറി), അഭിഷേക് സുധീർ (ആർട്സ് ക്ലബ് സെക്രട്ടറി), പി എ അബ്രാറുൽ ഹക്ക് (മാഗസിൻ എഡിറ്റർ), കിരൺ പ്രേം (പോളി യൂണിയൻ കൗൺസിലർ).
പെരുമ്പാവൂർ ഗവ. പോളിടെക്‌നിക്: പി ജോബിൻ (ചെയർമാൻ), അമൃത സുധീഷ് (വൈസ് ചെയർമാൻ), എം ആർ നിൽഹാ (ജനറൽ സെക്രട്ടറി), പി കെ മുഹമ്മദ് ആസിഫ് (ആർട്സ് ക്ലബ് -സെക്രട്ടറി), -ബി വിഷ്ണു (മാഗസിൻ എഡിറ്റർ), കെ എസ് അഞ്ജൽജിത്ത് (പോളി യൂണിയൻ കൗൺസിലർ).
ജയ് ഭാരത് പോളിടെക്‌നിക്: കെ എസ് സംഗീത് (ചെയർമാന്‍), അഹമ്മദ് സാദത്ത്, സ്നേഹ സുരേഷ് (വൈസ് ചെയർമാൻമാര്‍), എച്ച് അഷ്ഫാഖ് (ജനറൽ സെക്രട്ടറി), -ശാലിനി (ആർട്സ് ക്ലബ് സെക്രട്ടറി), പി എ അനെക്സ് (മാഗസിൻ എഡിറ്റർ), എ എൻ സാബിത്ത് (പോളി യൂണിയൻ കൗൺസിലർ).








0 comments