കളമശേരിയിലും ഏലൂരിലുമായി യുഡിഎഫിന് 14 വിമതർ

കളമശേരി
കളമശേരി, ഏലൂർ നഗരസഭകളിൽ യുഡിഎഫിന് വെല്ലുവിളി ഉയർത്തി വിമതർ. കളമശേരിയിൽ ഒമ്പത് വാർഡിൽ വിമതരുണ്ട്. കളമശേരി സഹകരണ ബാങ്ക് ഭരണസമിതി അംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഫില്ലി കാനപ്പിള്ളി ഉൾപ്പെടെ വിമത സ്ഥാനാർഥിയാണ്. കോൺഗ്രസ് കളമശേരി ബ്ലോക്ക് സെക്രട്ടറി അലി വിരിപ്പിൽ (വാർഡ് 13-) ബ്ലോക്ക് ജനറൽ സെക്രട്ടറി കെ കെ ജിൻസൺ (വാർഡ് 14-), യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി മുഹമ്മദ് ആസിഫ് (വാർഡ് 21), എം ടി ശിവൻ (വാർഡ് ആറ്), കോൺഗ്രസ് ബൂത്ത് ഭാരവാഹി നാസർ മസാക്കിൽ (38), ചക്യാടം രാജു (46), അനസ് (ഏഴ്), മുൻ കൗൺസിലർ പ്രശാന്ത് (43) എന്നിവരാണ് യുഡിഎഫിലെ മറ്റ് വിമതർ.
ഏലൂരിൽ മൂന്ന് വാർഡിലായി അഞ്ച് വിമതർ രംഗത്തുണ്ട്. വാർഡ് 19ൽ കളമശേരി ബ്ലോക്ക് സെക്രട്ടറി ജോൺസൺ കാഞ്ഞൂക്കാരനും മുൻ ഐഎൻടിയുസി ജില്ലാ സെക്രട്ടറിയായിരുന്ന റാഫേലും മത്സരരംഗത്തുണ്ട്. 31-–ാം വാർഡിൽ ബീന, റെനിത എന്നിവരും വിമതരായി മത്സരിക്കുന്നു. 14-–ാം വാർഡിൽ കോൺഗ്രസ് പ്രവർത്തകൻ അഖിൽ വിമതസ്ഥാനാർഥിയാണ്.










0 comments