ad
Deshabhimani

ആമ്പല്ലൂരിലും വിമതഭീഷണി; വലഞ്ഞ്‌ യുഡിഎഫ്‌

കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു
വെബ് ഡെസ്ക്

Published on Nov 28, 2025, 02:15 AM | 1 min read


ആമ്പല്ലൂർ

പഞ്ചായത്തിൽ വിമതസ്ഥാനാർഥികൾ ഉയർത്തുന്ന വെല്ലുവിളിയിലും മുന്നണിയിലെ തർക്കങ്ങളിലും വലഞ്ഞ്‌ യുഡിഎഫ്‌. മൂന്നു വാർഡുകളിലാണ് കോൺഗ്രസ് വിമതഭീഷണി. രണ്ടാംവാർഡിൽ പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ റാഫി മാത്യുവാണ് വിമതസ്ഥാനാർഥി. 10 വർഷംമുന്പ്‌ പഞ്ചായത്ത് പ്രസിഡന്റായശേഷം പാർടി പരിപാടികളിൽ പങ്കെടുക്കാത്തയാളെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ്‌ മത്സരം.


എട്ടാംവാർഡിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മണ്ഡലം കോൺഗ്രസ് ട്രഷററുമായ പൗലോസ് മേലോത്താണ് വിമതൻ. കീച്ചേരി സഹകരണ ബാങ്കിലെ അഴിമതിയിൽ അന്വേഷണം നേരിടുന്നയാൾക്ക് സീറ്റ് കൊടുത്തതിൽ പ്രതിഷേധിച്ചാണ് പൗലോസിന്റെ മത്സരം.


15–ാംവാർഡിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഫൗസിയ ഷാജഹാനാണ് വിമത. വാർഡ് കമ്മിറ്റി ചേരാതെ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെതിരെയാണ് ഫൗസിയയുടെ മത്സരം. നിലവിലെ പഞ്ചായത്ത് അംഗം രമേശ് തവളക്കുളത്തിലിന് സീറ്റ് നിഷേധിച്ചതിലും പ്രവർത്തകർ പ്രതിഷേധത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home