ad
Deshabhimani

ആലുവയിൽ മുൻ അധ്യക്ഷയുൾപ്പെടെ 
യുഡിഎഫിന്‌ 8 വിമതർ

...
വെബ് ഡെസ്ക്

Published on Nov 25, 2025, 02:00 AM | 1 min read


ആലുവ

ഭരണവിരുദ്ധവികാരം ശക്തമായ ആലുവ നഗരസഭയിലെ 26 വാർഡുകളിൽ എട്ടിടത്തും യുഡിഎഫിന്‌ വിമതഭീഷണി. നേതൃത്വം പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും വിമതരെ പിന്തിരിപ്പിക്കാനായില്ല. കോൺഗ്രസിന്റെ മുൻ നഗരസഭ അധ്യക്ഷ ലിസി എബ്രഹാം ഉൾപ്പെടെ വിമതരായി രംഗത്തിറങ്ങിയത്‌ യുഡിഎഫിന്‌ കനത്ത വെല്ലുവിളിയായി. രണ്ടാംവാർഡിലാണ്‌ ലിസി മത്സരിക്കുന്നത്‌.


മുൻ കൗൺസിലർ ലീന ജോർജ് ഒന്നാംവാർഡിലും ന്യൂനപക്ഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി സാബു പരിയാരത്ത് എട്ടാം വാർഡിലും മഹിളാ കോൺഗ്രസ് പ്രവർത്തക സീന ബഷീർ ഇരുപതാം വാർഡിലും വിമതരായി മത്സരിക്കുന്നു. കൂടാതെ കോൺഗ്രസ് മുൻ കൗൺസിലർമാരായ കെ വി സരള ഒന്പതിലും സെബി വി ബാസ്റ്റിൺ പത്തിലും കെ ജയകുമാർ 24ലും ടിൻസി വർഗീസ് 18ലും വിമതരായി രംഗത്തുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home