ഞാറക്കലിൽ യുഡിഎഫിന് വെല്ലുവിളിയായി വിമതൻ

വൈപ്പിൻ
ഞാറക്കൽ പഞ്ചായത്ത് രണ്ടാംവാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ജൂഡ് പുളിക്കന് വെല്ലുവിളിയായി വിമതൻ. മുൻ മണ്ഡലം പ്രസിഡന്റും നിലവിലെ ബ്ലോക്ക് കോൺഗ്രസ് ട്രഷററുമായ സാജു മാത്യുവാണ് മത്സരരംഗത്തുള്ളത്. ആദ്യം സ്ഥാനാർഥിയായി തീരുമാനിച്ചതും ഫ്ലക്സ് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയതും സാജു മാത്യുവാണ്.
എന്നാൽ, സാജു മാത്യുവിന്റെ മകനും കൂട്ടുകാരും ചേർന്ന് എസ്‌സി വിഭാഗത്തിലെ ചെറുപ്പക്കാരെ മർദിച്ച കേസ് നിലവിലുള്ളത് വോട്ടർമാർ ചോദ്യം ചെയ്‌തതോടെ ജൂഡിനെ ഒൗദ്യോഗിക സ്ഥാനാർഥിയായി തീരുമാനിക്കുകയായിരുന്നു. സാജുവിന്റെ പത്രിക പിൻവലിപ്പിക്കാൻ നടത്തിയ ശ്രമമെല്ലാം പാഴായി. ഇരുവരുടെയും ഫ്ലക്‌സ് ബോർഡുകൾ പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുണ്ട്.










0 comments