ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം ; യുഎഇയില്‍നിന്ന്‌ ആദ്യ വിമാനം 
കൊച്ചിയിലെത്തി

uae flight
വെബ് ഡെസ്ക്

Published on Mar 03, 2026, 02:30 AM | 1 min read


നെടുമ്പാശേരി

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ കടന്നാക്രമിച്ചതിനെ തുടർന്ന് സംഘർഷ മേഖലയായി മാറിയ പശ്ചിമേഷ്യയില്‍ കുടുങ്ങിയവരുമായുള്ള വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. യുഎഇ തലസ്ഥാനമായ അബുദബിയില്‍ നിന്നും നൂറ്റിയിരുപത്തിയേഴ് യാത്രക്കാരുമായി എത്തിഹാദ് എയർവേയ്‌സ് (ഇവൈ 335) വിമാനമാണ് തിങ്കൾ രാത്രി 10.30ന് കൊച്ചിയിലെത്തിയത്.


കാനഡയില്‍ നിന്നും അബുദബിയിലെത്തിയ ലേ ഓവര്‍ യാത്രക്കാരാണ് വിമാനത്തില്‍ ഏറെയും ഉണ്ടായിരുന്നത്. എത്തിഹാദിന്റെ പ്രത്യേക സർവീസുകൾ മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും തിങ്കളാഴ്‌ച രാത്രിയിലെത്തി. ചൊവ്വാഴ്‌ചയും പ്രത്യേക സർവീസുകളുണ്ടാകുമെന്നാണ്‌ റിപ്പോർട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home