ട്വന്റി20 മുൻ ജില്ലാ കോ–ഓർഡിനേറ്റർ ഉൾപ്പെടെയെത്തി
വിവിധ രാഷ്ട്രീയ പാർടികൾ വിട്ടവർ സിപിഐ എമ്മുമായി സഹകരിക്കും

ആലുവ
ട്വന്റി20 മുൻ നേതാവ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർടികൾവിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് എടത്തല ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ സ്വീകരണം നൽകി. ഓരോരുത്തരെയും രക്തഹാരം അണിയിച്ച് പതാക നൽകി ജില്ലാ കമ്മിറ്റി അംഗം വി സലിം സ്വീകരിച്ചു. സ്വീകരണ സമ്മേളനം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
ട്വന്റി20 പാർടിയുടെ ജില്ലാ കോ–ഓർഡിനേറ്ററും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ. അസ്‌ലഫ് പാറേക്കാടൻ, സിപിഐ ആലുവ മണ്ഡലം കമ്മിറ്റി അംഗവും മുൻ ജില്ലാപഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ. റൈജ അമീർ, എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സിപിഐ ആലുവ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന എ എ സഹദ്, കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകരായിരുന്ന പി എ അബ്ദുൽ ഖാദർ, വി കെ ഇബ്രാഹിംകുട്ടി, എം എം അലികുഞ്ഞ്, കെ എം നാസർ, കെ എ മനാഫ്, വി എം മനാഫ്, എം കെ അബ്ദുൾ അസി എന്നിവരാണ് സിപിഐ എമ്മുമായി സഹകരിക്കുക.
സിപിഐ എം എടത്തല ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം എം ഖിള്ളർ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി എം സഹീർ, ടി ആർ അജിത്, വി രമകുമാരി, പി മോഹനൻ, കെ എ അലിയാർ, എടത്തല വെസ്റ്റ് ലോക്കൽ സെക്രട്ടറി സുധീർ മീന്ത്രയ്ക്കൽ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി, കെ രവിക്കുട്ടൻ എന്നിവർ സംസാരിച്ചു.










0 comments