തൃക്കാക്കരയിൽ ദേശീയ നിലവാരത്തിലുള്ള ഗെയിംസ് ടർഫിന് കരാറായി

കാക്കനാട്
തൃക്കാക്കരയിൽ ദേശീയനിലവാരത്തിൽ ഗെയിംസ് ടർഫുകൾ നിർമിക്കാനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചു.
സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നുകോടി രൂപ വിനിയോഗിച്ച് തൃക്കാക്കര മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ് ടർഫ് നിർമാണം. ആദ്യഘട്ടത്തിൽ നയണ്‍സ് ഫുട്‌ബോൾ ടർഫ് നിർമിക്കാൻ കരാറായി. മഹാരാജാസ് സ്‌റ്റേഡിയത്തിൽ സിന്തറ്റിക്ക് ഹോക്കി ടർഫ് നിർമിച്ച ഹൈദരാബാദ് ഗ്രേറ്റ്സ് സ്പോർട്സ് ടെക്കാണ് കരാറെടുത്തിരിക്കുന്നത്.
കായികവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പോർട്‌സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിലാകും നിർമാണം. ടർഫ് പൂർത്തിയാകുന്നതോടെ അർഹരായവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും കായിക വിനോദങ്ങൾക്കും ഗ്രൗണ്ട് ലഭ്യമാക്കും. കായിക ഏജൻസികളിൽനിന്ന് ധനസഹായം ലഭ്യമാക്കി ഭാവിയിൽ ടർഫ് വിപുലീകരിക്കാനാണ് നഗരസഭാ തീരുമാനം.










0 comments