ad
Deshabhimani

ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 
തീപിടിത്തം

transformer

തൃക്കാക്കര തോപ്പിൽ ജങ്‌ഷനുസമീപം ട്രാൻസ്ഫോർമറിന് തീപിടിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jan 18, 2026, 02:25 AM | 1 min read

കാക്കനാട്


തൃക്കാക്കര തോപ്പിൽ ജങ്‌ഷനുസമീപം ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് തീപിടിത്തം. തൃക്കാക്കരയിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ വെള്ളി രാത്രിയും ശനി പകലും വൈദ്യുതി മുടങ്ങി.


വെള്ളി രാത്രി 12.30നാണ് തോപ്പിൽ സ്കൂൾ ജങ്‌ഷനുസമീപത്തെ ട്രാൻസ്ഫോർമർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്‌. തൃക്കാക്കര, തോപ്പിൽ ജങ്‌ഷൻ, ബിഎം നഗർ, പടന്നാട്ടുപറമ്പ്‌, കരിമകാട് എന്നീ പ്രദേശങ്ങളിൽ വൈദ്യുതിവിതരണം മുടങ്ങി.


തൃക്കാക്കര അഗ്നിരക്ഷാസേനയെത്തി തീയണച്ചശേഷം കെഎസ്ഇബി അധികൃതരെത്തി അറ്റകുറ്റപ്പണി പൂർത്തിയാക്കിയശേഷമാണ് ശനി വൈകിട്ട്‌ നാലോടെ വൈദ്യുതിബന്ധം പൂർണതോതിൽ പുനഃസ്ഥാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home