ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു

തൃക്കാക്കര നഗരസഭ താണപാടത്ത് സ്ഥാപിച്ച ട്രാൻസ്‌ഫോർമറിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭ വാർഡ് കൗൺസിലർമാരായ സി പി സാജൽ, സി എം അനൂപ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
തൃക്കാക്കര നഗരസഭയിലെ താണാപാടം പ്രദേശത്തെ രൂക്ഷമായ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായി സ്ഥാപിച്ച ട്രാൻസ്‌ഫോർമറിന്റെ പ്രവർത്തനോദ്ഘാടനം കൗൺസിലർമാരായ സി പി സാജൽ, സി എം അനൂപ് എന്നിവർ ചേർന്ന് നിർവഹിച്ചു. സാബിമോൾ, അനിൽ കുമാർ, എം ഡി സുമേഷ്, പി ജി സജീവ് കുമാർ, ബി വിജയകുമാർ, ടി ആർ സുഭാഷ് എന്നിവർ സംസാരിച്ചു.









0 comments