ad
Deshabhimani

വൈദ്യുതി ഉപയോഗം കൂടി; 
2 ട്രാൻസ്‌ഫോർമറുകൾ കത്തി

Transformer

ആലങ്ങാട് പഞ്ചായത്തിലെ കരിങ്ങാംതുരുത്തിൽ തിങ്കൾ രാത്രി 
ട്രാൻസ്ഫോർമറിന് തീ പിടിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Apr 29, 2026, 12:22 AM | 1 min read

ആലങ്ങാട്

​രാത്രികാലങ്ങളിലെ വൈദ്യുതിയുടെ അമിതമായ ഉപയോഗം മൂലം ട്രാൻസ്‌ഫോർമറുകൾ കത്തുന്നു. തിങ്കൾ രാത്രി ആലങ്ങാട് പഞ്ചായത്തിലെ കരിങ്ങാംതുരുത്തിലും കൊടുവഴങ്ങ പഴംതോട്ടിലും ഉള്ള രണ്ട് ട്രാൻസ്‌ഫോർമറുകൾക്ക്‌ തീപിടിച്ചു. രാത്രി 12നാണ് രണ്ടിടത്തും തീപിടിച്ചത്. ലോഡ് താങ്ങാനാകാതെ ട്രാൻസ്‌ഫോർമർ ചുട്ടുപഴുത്തതിനെ തുടർന്ന് താഴെയുള്ള ഫൈബർ ബോക്സിൽ നിന്നും തീപടരുകയായിരുന്നു. ഇതോടെ രണ്ട് പ്രദേശത്തും വൈദ്യുതിബന്ധം നിലച്ചു. ചൊവ്വ രാത്രിയോടെ ഇത് പുനസ്ഥാപിക്കാനാകുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.


വൈകിട്ട് ആറിനും രാത്രി 12നും ഇടയിൽ ഗാർഹിക വൈദ്യുതി ഉപയോഗം കൂടിയതിനാൽ പലയിടങ്ങളിലും ട്രാൻസ്‌ഫോർമറുകൾ കത്തുകയോ വൈദ്യുതിലൈനുകൾക്ക് കേടുപാടുകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ട്. സാധാരണ ഉപയോഗിക്കുന്ന ഗൃഹോപകരണങ്ങൾക്ക് പുറമേ ഇൻഡക്ഷൻ കുക്കറിന്റെയും എയർകണ്ടീഷനറുകളുടേയും ഉപയോഗം വലിയ തോതിൽ വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home