ട്രാഫിക് സിഗ്നൽ സംവിധാനത്തിൽ മാറ്റം
കോതമംഗലത്ത് ഗതാഗതക്കുരുക്ക്

തങ്കളത്ത് പുതിയ ട്രാഫിക് സംവിധാനം സ്ഥാപിച്ചതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്
കോതമംഗലം
തങ്കളം ബൈപാസ് ജങ്ഷനിൽ ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ സ്ഥാപിച്ച പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം കോതമംഗലം-–പെരുമ്പാവൂർ റൂട്ടിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. അശാസ്ത്രിയമായ സിഗ്നൽ പരിഷ്‌കരണത്തിൽ ആയിരക്കണക്കിനാളുകളാണ് ദുരിതത്തിലായത്. കോതമംഗലത്തുനിന്ന് തൃക്കാരിയൂർ, കോട്ടപ്പടി, പിണ്ടിമന പ്രദേശത്തേക്ക് പോകുന്നവരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്.
ജങ്ഷനിൽ പ്രധാന വ്യാപാരസ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങളും ഗതാഗതക്കുരുക്ക് കൂടുതൽ സങ്കീർണമാക്കുന്നു. ആലുവ–മൂന്നാർ റോഡിലെ പുതിയ ഗതാഗതക്കുരുക്കിനെതിരെ വിവിധ സംഘടനകൾ രംഗത്ത് വന്നിട്ടും എംഎൽഎയോ മറ്റു ബന്ധപ്പെട്ട അധികാരികളോ പ്രതികരിച്ചിട്ടില്ല. തങ്കളം ബൈപാസ് ജങ്ഷനിൽ മെയിൻ റോഡ് വൺവേ ആക്കി സമാന്തര റോഡുകളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടും സിഗ്നലുകളിലെ സമയം കുറച്ചും ബുദ്ധിമുട്ടുകൾ എത്രയും വേഗം പരിഹരിക്കണമെന്ന് കോതമംഗലം ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു. അഡ്വ. രാജേഷ് രാജൻ അധ്യക്ഷനായി.








0 comments