ad
Deshabhimani

കാക്കനാട്‌ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി

traffic jam

കാക്കനാട് ചെമ്പുമുക്കിൽ അപകടത്തിൽപ്പെട്ട കാർ മണ്ണുമാന്തിയന്ത്രം 
ഉപയോഗിച്ച് റോഡിൽനിന്ന്‌ നീക്കുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 02:50 AM | 1 min read

കാക്കനാട്


ചെമ്പുമുക്ക് സെന്റ് മൈക്കിൾ പള്ളിക്ക് എതിർവശം കാർ നിയന്ത്രണംവിട്ട്‌ മെട്രോ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന ഇരുമ്പുഷീൽഡിൽ ഇടിച്ച്‌ അപകടം. തിങ്കൾ പകൽ 2.15 ഓടെയായിരുന്നു അപകടം.

കാർ ഓടിച്ചിരുന്ന സ്‌ത്രീ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.


കാറിന്റെ ഇടതുവശത്തെ മുൻ ടയർ പൊട്ടി. ബോണറ്റിനും കേടുപാടുകളുണ്ട്‌. ഇടിയുടെ ആഘാതത്തിൽ കാർ പിന്നോട്ടുപോയി റോഡിന് കുറുകെ നിന്നതോടെ കാക്കനാട്–എറണാകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണത്തിനൊപ്പം അപകടവുമുണ്ടായതോടെ കാക്കനാടുനിന്ന്‌ എറണാകുളം ഭാഗത്തേയ്‌ക്കുള്ള ഗതാഗതക്കുരുക്ക്‌ മണിക്കൂറുകളോളം നീണ്ടു. മെട്രോ റെയിൽ നിർമാണത്തിനായി സ്ഥലത്തെത്തിച്ച മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ കാർ റോഡിൽനിന്ന് നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home